roshan-

കൊല്ലം: റോളർ സ്കേറ്റിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യ ബംഗളൂരുവിൽ നടത്തിയ ദേശീയ റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി പി.ആർ.റോഷൻ ഗോൾഡ് മെഡൽ നേടി. ഇൻലൈൻ റോളർ സ്കേറ്റിംഗിലാണ് നേട്ടം. ഇൻലൈൻ സ്പീഡ് സ്കേറ്റിംഗിൽ കേരള ചരിത്രത്തിൽ ആദ്യമായാണ് ഒരു താരം ഗോൾഡ് മെഡൽ നേടുന്നത്. പാലക്കാട് നടന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിലും ഗോൾഡ് മെഡൽ നേടിയിരുന്നു. തൃശൂർ സ്വദേശിയായ ബിസിനസുകാരൻ റിജോഷിന്റെയും വീട്ടമ്മയായ ശ്രീജയുടെയും മൂത്തമകനാണ്‌. പാലക്കാട് ഇന്റർനാഷണൽ റോളർ സ്കേറ്റിംഗ് അക്കാഡമിയിലെ കോച്ച് സനൂപ് സലീമിന്റെ നേതൃത്വത്തിലാണ് പരിശീലനം. തൃശൂർ കുരിച്ചിറ സെന്റ് ജോസഫ് എച്ച്.എസ്.എസിൽ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് റോഷൻ.