കൊല്ലം: പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ ആഭിമുഖ്യത്തിൽ 21, 22, 23 തീയതികളിൽ ആശ്രാമം പുന്നത്താനം ജംഗ്ഷനിലെ വിശ്വ ജ്യോതിഭവനിൽ രാവിലെ 8.30, 11.30, വൈകിട്ട് 5.30 എന്നീ സമയങ്ങളിൽ സൗജന്യ സ്ട്രെസ് മാനേജ്മെന്റ് ക്ലാസും മെഡിറ്റേഷനും സംഘടിപ്പിക്കുന്നു. ഔദ്യോഗിക ജീവിതത്തിലെ മാനസിക സംഘർഷങ്ങൾ ഒഴിവാക്കാനും വിദ്യാർത്ഥികളുടെ പഠന വൈകല്യം, മൊബൈൽ അഡിക്ഷൻ, അലസത, ഉത്സാഹക്കുറവ്, മുതിർന്നവരിലുണ്ടാകുന്ന അതിഭയം, ഓർമ്മക്കുറവ്, ഏകാന്തത തുടങ്ങിയ വിഷമതകളിൽ നിന്ന് മോചനം എന്നിവ ലഭിക്കുന്നുമെന്ന് ബ്രഹ്മകുമാരി രഞ്ജിനി അറിയിച്ചു. ഫോൺ: 7907520718.