കൊല്ലം: കൊല്ലം മുനിസിപ്പാലിറ്റി മുൻ ചെയർമാനും കേരള സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റുമായിരുന്ന കെ.തങ്കപ്പന്റെ ഒൻപതാം ചരമവാർഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണം ഇന്ന് വൈകിട്ട് 5ന് ക്യു.എ.സി ഹാളിൽ മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.
അത്‌ലറ്റ് സാന്ദ്രമോൾ സാബു, ഫുട്ബാൾ താരം ഷഹീബ് അലി കാരയിൽ എന്നിവർക്ക് കെ.തങ്കപ്പൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 25000 രൂപ കാഷ് അവാർഡും പുരസ്കാരവും മന്ത്രി കെ.എൻ.ബാലഗോപാൽ സമ്മാനിക്കും. ക്യു.എ.സി പ്രസിഡന്റ് അനിൽകുമാർ അമ്പലക്കര അദ്ധ്യക്ഷനാകും. എം.എൽ.എമാരായ പി.എസ്.സുപാൽ, എം.നൗഷാദ്, കൊല്ലം അർബൻ ബാങ്ക് ചെയർമാൻ അഡ്വ. കെ.ബേബിസൺ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും. ക്യു.എ.സി സെക്രട്ടറി ജി.രാജ്മോഹൻ, കെ.എം.പ്രദീപ് എന്നിവർ സംസാരിക്കും.