photo-
കെ..എസ്. ടി. എ ശാസ്താകോട്ട ഉപജില്ല സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം കെ.ഹരികുമാർ ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി: കെ.എസ്.ടി.എ 34-ാമത് ശാസ്താംകോട്ട ഉപജില്ലാ വാർഷിക സമ്മേളനം മുതുപിലാക്കാട് ഗവ.എൽ.വി. എൽ.പി .എസിൽ വച്ചു നടന്നു. കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി അംഗം കെ.ഹരികുമാർ ഉദ്ഘാടനം ചെയ്തു. കെ. എസ്.ടി.എ ജില്ലാ സെക്രട്ടറി ബി.സജീവ്, പ്രസിഡന്റ്‌ കെ.എൻ.മധുകുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി സന്തോഷ്‌ കുമാർ, ജില്ലാ വൈസ് പ്രസിഡന്റ്‌ ജി. ബാലചന്ദ്രൻ, ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ രഘുനാഥൻ പിള്ള, കെ.ഒ. ദീപക് കുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എഡ്ഗർ സക്കറിയാസ്, എൽ.ഗിരിജ, സി.വിനയചന്ദ്രൻ എന്നിവർ സംസാരിച്ചു. ഉപജില്ലാ പ്രസിഡന്റ്‌ ബി.ബിനു അദ്ധ്യക്ഷനായി. ഉപജില്ലാ സെക്രട്ടറി വി.എസ്.മനോജ്‌ കുമാർ സ്വാഗതവും ഉപജില്ലാ ട്രഷറർ ജെ .എ.ശിഹാബ് മോൻ നന്ദി യും പറഞ്ഞു. തുടർന്ന് നടന്ന പ്രതിനിധി സമ്മേളനത്തിൽ കെ. രാജീവ്‌ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. ജെ.സുനിൽ രക്തസാക്ഷി പ്രമേയവും എ.പി.ബീന അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഭാരവാഹികളായി പ്രസിഡന്റ്‌ ബിനു, സെക്രട്ടറി

വി .എസ്.മനോജ്‌ കുമാർ , ട്രഷറർ ജെ .എ.ശിഹാബ് മോൻ എന്നിവരെ തിരഞ്ഞെടുത്തു.