photo
എ.കെ.എസ്.ടി.യു കരുനാഗപ്പള്ളി ഉപജില്ലാ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് പിടവൂർ രമേശ് ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: അദ്ധ്യാപക സർവീസ് സംഘടനാ സമരസമിതിയുടെ നേതൃത്വത്തിൽ 2025 ജനുവരി 22 ന് സംഘടിപ്പിക്കുന്ന പണിമുടക്ക് വിജയിപ്പിക്കണമെന്ന് എ.കെ.എസ്.ടി.യു കരുനാഗപ്പള്ളി ഉപജില്ലാ സമ്മേളനം തീരുമാനിച്ചു. ബി.എം.ഷെരീഫ് സ്മാരക മന്ദിരത്തിൽ നടന്ന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ്‌ പിടവൂർ രമേശ്‌ ഉദഘാടനം ചെയ്തു. സബ് ജില്ലാ പ്രസിഡന്റ്‌ എൻ.ആർ.വിനു അദ്ധ്യക്ഷനായി. സെക്രട്ടറി ശ്യാമ പ്രവർത്തന റിപ്പോർട്ടും ജില്ല സെക്രട്ടറി ബിനു പട്ടേരി സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ഐ.ഷിഹാബ്, എസ്.കൃഷ്ണകുമാർ, വിജയമ്മ ലാലി, ജഗത് ജീവൻ ലാലി, ടി.കിഷോർ, രതീഷ് സംഗമം, യു.കണ്ണൻ, എം.ഡി.അജ്മൽ,ശാലിനി എന്നിവർ സംസാരിച്ചു. എൻ. ആർ.വിനു (പ്രസിഡന്റ്), ശാലിനി (വൈസ് പ്രസിഡന്റ്), നീന ഹനീഫ (സെക്രട്ടറി), ചിത്ര (ജോ.സെക്രട്ടറി), അഭിജിത്ത് (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.