kottannkara

കൊറ്റങ്കര: അവിശ്യ സാധനങ്ങളുടെ വില വർദ്ധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ കൊറ്റങ്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റിച്ചിറ സപ്ലൈകോയ്ക്ക് മുന്നിൽ ധർണ നടത്തി. ജില്ലാ യൂത്ത് കോൺഗ്രസ്‌ ജനറൽ സെക്രട്ടറി ഐശ്വര്യ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ ഹാറൂൺ അദ്ധ്യക്ഷനായി. ബ്ലോക്ക്‌ യൂത്ത് കോൺഗ്രസ്‌ വൈസ് പ്രസിഡന്റ്‌ ഷാൻ മുട്ടക്കാവിൽ, മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റുമാരായ വിനോദ് കോണിൽ, നിസാർ പാലവിള, യൂത്ത് കോൺഗ്രസ്‌ നേതാക്കളായ വിഷ്ണു രാജ്, ജയൻ, സെയ്ദ്, നൗഷാദ്, അശ്വിൻ മാമൂട്, തോപ്പിൽ നിസാർ, അക്ബർ, നിയാസ്, അസ്‌ലം എന്നിവർ സംസാരിച്ചു.