
കൊല്ലം: അധികാരഘടനയുടെ പ്രലോഭനങ്ങളെ അതിജീവിച്ച്, നിലപാടിൽ ഉറച്ചുനിന്ന് സാഹിത്യ വിമർശനത്തിൽ
സൗന്ദര്യ പ്രവാഹം സൃഷ്ടിച്ച സർഗാത്മക പ്രതിഭയായിരുന്നു കെ.പി.അപ്പനെന്ന് സാഹിത്യ വിമർശകനായ
ഡോ. വി.രാജകൃഷ്ണൻ പറഞ്ഞു.
നീരാവിൽ നവോദയം ഗ്രന്ഥശാലയിൽ കെ.പി.അപ്പന്റെ 16ാം സ്മൃതി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാഹിത്യ വിമർശനത്തിൽ പഴകിയ വിശ്വാസങ്ങളെ അകറ്റി നവീന സൗന്ദര്യധാരകളെ പ്രതിഷ്ഠിച്ച കെ.പി.അപ്പൻ ആധുനികതയ്ക്ക് നേരെ വീശിയ എതിർപ്പുകളെ ഒറ്റയ്ക്ക് പ്രതിരോധിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഗ്രന്ഥശാലാ പ്രസിഡന്റ് കെ.എസ്.ബൈജു അദ്ധ്യക്ഷനായി. പ്രൊഫ. കെ.ജയരാജൻ, ഡോ. പ്രസന്ന രാജൻ, ഡോ. ടി.കെ.സന്തോഷ്കുമാർ, നന്ദകുമാർ കടപ്പാൽ, ഡോ. എം.എസ്.നൗഫൽ, ഡോ. എസ്.നസീബ്, ഗ്രന്ഥശാലാ സെക്രട്ടറി എസ്.നാസർ, കായിക  കലാസമിതി പ്രസിഡന്റ് കെ.എസ്.അജിത്ത് കുമാർ എന്നിവർ സംസാരിച്ചു.