എഴുകോൺ : കേരളാ സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് കൊട്ടാരക്കര താലൂക്ക് പൊതുസമ്മേളനവും കുടുംബ സംഗമവും നടത്തി. ഇ.സി.എച്ച്. എസ് ഓഫീസർ ലഫ്റ്റ്. കേണൽ മധു കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് തുളസീധരൻ പിള്ള അദ്ധ്യക്ഷനായി. കുടുംബ സംഗമം ജില്ലാ പ്രസിഡന്റ് പി.സതീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. രജനീഷ് മാധവൻ മുതിർന്ന അംഗങ്ങളെ ആദരിച്ചു. മഹിള വിഭാഗം ജില്ലാ പ്രസിഡന്റ് സുധർമ്മ സത്യൻ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. താലൂക്ക് സെക്രട്ടറി എസ്. വിജയൻ പിള്ള സ്വാഗതം പറഞ്ഞു.