 
പത്തനാപുരം : കറവൂർ - പത്തനാപുരം - പുന്നല - കറവൂർ - അലിമുക്ക് റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കറവൂരിൽ റീത്ത് വച്ച് പ്രതിഷേധവും ധർണയും നടത്തി. കെ.പി.സി.സി എക്സിക്യുട്ടീവ് അംഗം ജോതികുമാർ ചാമക്കാല ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് വാർഡ് പ്രസിഡന്റ് ഫിലിപ്പ് കെ.തോമസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സി.ആർ.നജീബ്, സുധീർ മലയിൽ, എം.ജെ.യദുകൃഷ്ണൻ, ചേത്തടി ശശി, ബിജു വാഴയിൽ എന്നിവർ സംസാരിച്ചു . വി.പി.ജോൺ സ്വാഗതവും മായ സുധീഷ് നന്ദിയും പറഞ്ഞു. എഫ്.ഡി.ആർ ടെക്നോളജിയുടെ പേരിൽ നവീകരണം തുടങ്ങിയ റോഡ് കുത്തിപ്പൊളിച്ചിട്ടിട്ട് വർഷങ്ങളായി പാതിവഴിയിൽ ഉപേക്ഷിച്ചിരിക്കുകയാണ്. നിലവിൽ കറവൂരിൽ ഉള്ളവർക്ക് പുറം ലോകവുമായി ബന്ധപ്പെടുവാൻ ഈ തകർന്നു കിടക്കുന്ന റോഡ് മാത്രമാണുള്ളത്. ആശുപത്രി ആവശ്യങ്ങൾക്ക് രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിനും വിദ്യാർത്ഥികൾക്ക് സ്കൂളുകളിലും കോളേജുകളിലും പോകുന്നതിനും കൃഷി സാധനങ്ങൾ പത്തനാപുരം, പുനലൂർ മാർക്കറ്റുകളിൽ എത്തിക്കുന്നതിനും ഇതുവഴി പോകാനാവാത്ത അവസ്ഥയായി.