photo
എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയന്റെ നേതൃത്വത്തിലുള്ള ശിവഗിരി തീർത്ഥാടന പദയാത്രയുമായി ബന്ധപ്പെട്ട യൂണിയൻ-ശാഖ- വനിതാസംഘം സംയുക്ത യോഗം യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം : എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയന്റെ നേതൃത്വത്തിലുള്ള ശിവഗിരി തീർത്ഥാടന പദയാത്ര 29ന് തെന്മലയിൽ നിന്ന് ആരംഭിക്കും. പി.എസ്.സുപാൽ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ മന്ത്രി കെ.എൻ.ബാലഗോപാൽ പദയാത്ര ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി യോഗം, യൂണിയൻ നേതാക്കൾ നേതൃത്വം നൽകും. പദയാത്ര വിജയിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് യൂണിയൻ ഓഡിറ്റോറിയത്തിൽ ചേർന്ന യൂണിയൻ, ശാഖ, ശാഖാതല വനിതാസംഘം ഭാരവാഹികളുടെ സംയുക്തയോഗം യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ആർ.ഹരിദാസ്, യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ, യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ.പ്രദീപ്, കൗൺസിലർമാരായ കെ.വി.സുഭാഷ് ബാബു, എസ്.സദാനന്ദൻ, എസ്.എബി, അടുക്കളമൂല ശശിധരൻ, നിയുക്ത യോഗം ഡയറക്ടർ ജി.ബൈജു, വനിത സംഘം യൂണിയൻ പ്രസിഡന്റ് ഷീല മധുസൂദനൻ, സെക്രട്ടറി ഓമന പുഷ്പാംഗദൻ, ഉദയകുമാരി ഉദയൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി ജി.അനീഷ് കുമാർ എന്നിവർ സംസാരിച്ചു.