 
പത്തനാപുരം: ഗാന്ധിഭവനിൽ പൊതുജനാരോഗ്യം, മാനസികാരോഗ്യം എന്നീ വിഷയങ്ങളെ ആസ്പദമാക്കി സെമിനാറും ബോധവത്കരണ ക്ലാസും നടന്നു.
സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് മെമ്പർ റവ.ഫാ. ജോർജ്ജ് ജോഷ്വാ സെമിനാർ ഉദ്ഘാടനം ചെയ്തു. പ്രമുഖ സൈക്യാട്രിസ്റ്റും തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് സൈക്യാട്രി വിഭാഗം പ്രൊഫസറുമായ ഡോ. അരുൺ ബി.നായർ ക്ലാസ് നയിച്ചു. സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് മെമ്പർ സെക്രട്ടറി അഡ്വ.എം.കെ.സിനുകുമാർ അദ്ധ്യക്ഷനായി. സംസ്ഥാന ആരോഗ്യവകുപ്പ് മുൻ അഡീഷണൽ ഡയറക്ടറും പ്രശസ്ത മനോരോഗ ചികിത്സാവിദഗ്ദ്ധയും ഗാന്ധിഭവൻ മെഡിക്കൽ ഡയറക്ടറുമായ ഡോ. ലൈലാ ദിവാകർ, ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്. അമൽരാജ്, സി.ഇ.ഒ വിൻസെന്റ് ഡാനിയേൽ, ജനറൽ ഡയറക്ടർ സന്തോഷ് ജി. നാഥ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബി. മോഹനൻ തുടങ്ങിയവർ സംസാരിച്ചു.
മാനസികാരോഗ്യമേഖലകളിൽ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരടക്കം നൂറ്റമ്പതോളം പേർ ക്ലാസിൽ പങ്കെടുത്തു.