ganja

കൊല്ലം: മൂന്ന് കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. അസാമിലെ മോറിഗാവ് ജില്ലയിൽ പുലാദൂരിയിൽ അഷറഫാണ് (34) ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്. ഇന്നലെ പുലർച്ചെ 1.30ന് കാവനാട് ആൽത്തറമൂട് ജംഗ്ഷനിൽ പൊലീസ് വാഹന പരിശോധന നടത്തിയിരുന്നു. ഈ സമയം അതുവഴി വന്ന ഓട്ടോറിക്ഷ പരിശോധിക്കുന്നതിനിടയിലാണ് യാത്രക്കാരനായ അഷ്‌റഫിന്റെ പക്കൽ നിന്ന് പൊലീസ് കഞ്ചാവ് കണ്ടെത്തിയത്. ശക്തികുളങ്ങര പൊലീസ് ഇൻസ്‌പെക്ടർ രതീഷിന്റെ നേതൃത്വത്തിൽ സ്റ്റേഷൻ എസ്.ഐമാരായ വിനോദ്, പ്രദീപ് എസ്.സി.പി.ഒ ബിജുകുമാർ, ഹോം ഗാർഡുമാരായ സുരേഷ്, നാസറുദ്ധീൻ എന്നിവരും സിറ്റി സ്ട്രൈക്കർ ടീമിലുള്ള എസ്.ഐ അനിൽകുമാർ, ഷെല്ലി, ശരത്ത് കുമാർ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.