ചാത്തന്നൂർ: ചണ്ഡീഗഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ സ്വകാര്യവത്കരണത്തിനെതിരെ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് വൈദ്യുതി ജീവനക്കാരുടെ ദേശീയ കോഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രകടനവും യോഗവും നടത്തി. കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹി വി.ഗിരിജ കുമാരി ഉദ്ഘാടനം ചെയ്തു. വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി പ്രദീപ് കുമാർ, കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എസ്.അനിൽ പ്രസാദ്, വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹി വി.അനിൽ കുമാർ, കെ.പി.ഡബ്ല്യു.സി ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റിയംഗം വീരേന്ദ്രകുമാർ, ഓഫീസേഴ്സ് ഫെഡറേഷൻ നേതാവ് പി.എസ്. പ്രദീപ്, പെൻഷണേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.രാമചന്ദ്രൻ നായർ, ജില്ലാ ട്രഷറർ മോഹൻദാസ്, ഐ.എൻ.ടി.യു.സി ജില്ലാ വർക്കിംഗ് പ്രസിഡന്റ് ഹാഷിം എന്നിവർ സംസാരിച്ചു.