തൊടിയൂർ: ഇപ്റ്റ കരുനാഗപ്പള്ളി മേഖല കൺവെൻഷനും മെമ്പർഷിപ് വിതരണവും സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. മണിലാൽ ഉദ്ഘാടനം ചെയ്തു. എ.ആർ.അനീഷ് അദ്ധ്യക്ഷനായി. ഗായിക ശുഭാരലുനാഥ്, ചന്ദ്രലേഖ,ആദിനാട് വാസുദേവൻ എന്നിവർ മെമ്പർഷിപ്പ് ഏറ്റുവാങ്ങി. പോണാൽ നന്ദകുമാർ സ്വാഗതം പറഞ്ഞു. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ.സുധീർ കാരിക്കൽ, കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി, ടി.ചന്ദ്രലേഖ, ആദിനാട് വാസുദേവൻ , കൈതവനത്തറ ശ്രീകുമാർ, ഷാനവാസ് കമ്പികീഴിൽ,എം.ഷാജി, ആർ.ഹരീഷ് കുമാർ, ചന്ദ്രബാബു കരുനാഗപ്പള്ളി എന്നിവർ സംസാരിച്ചു. കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി , ഉദയകുമാർ അഞ്ചൽ, ശുഭ രഘുനാഥ്, അഡ്വ.സുധീർ കാരിക്കൽ (രക്ഷാധികാരികൾ),എ.ആർ.അനീഷ് (പ്രസിഡന്റ് ), ജയകൃഷ്ണൻ രാഘവൻ (വർക്കിംഗ് പ്രസിഡന്റ്),
എം.ഷാജി, ടി.ചന്ദ്രലേഖ, കെ.രാമചന്ദ്രൻ (വൈസ് പ്രസിഡന്റുമാർ), പോണാൽ നന്ദകുമാർ (സെക്രട്ടറി),
എസ്.നാസർ, ജയരാജ് തഴവ, അശ്വതി അജി ( ജോ-സെക്രട്ടറിമാർ), സിനത്ത് ബഷീർ (ട്രഷറർ)
എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു.