ചാത്തന്നൂർ: ചാത്തന്നൂർ കുളത്തിലഴികം ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവം 17ന് തുടങ്ങി 23ന് സമപിക്കും.
ദിവസവും രാവിലെ 5ന് പള്ളി ഉണർത്തൽ, നിർമ്മാല്യം, അഭിഷേകം. 6ന് മഹാഗണപതി ഹോമം, ഉഷഃപൂജ, 8ന് ഭാഗവത പാരായണം, 9ന് നവകം, പഞ്ചഗവ്യപൂജ, ഉച്ചപൂജ, ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകിട്ട് 6.30ന് ദീപാരാധന, ദീപക്കാഴ്ച, രത്രി 7ന് അത്താഴപൂജ, മംഗള പൂജ, ഹരിവരാസനം.
17ന് രാവിലെ 11.30ന് ഉത്സവവും സമൂഹസദ്യയും ജി.എസ്.ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി.ഗോപകുമാർ, ഗ്രാമപഞ്ചായത്ത് അംഗം ആർ.സന്തോഷ്, മുഖ്യ രക്ഷാധികാരി റോയൽ ഗ്രൂപ്പ് രാധാകൃഷ്ണൻ എന്നിവർ പങ്കെടുക്കും. ഉച്ചയ്ക്ക് 12ന് സമൂഹസദ്യ. 21ന് രാവിലെ 7ന് സമൂഹ നീരാജനം. 22ന് രാവിലെ 9ന് നാഗരൂട്ടും നൂറും പാലും. വൈകിട്ട് 5ന് വെളിയം.കെ.ഉഷേന്ദ്രൻ പ്രഭാഷണം നടത്തും. വൈകിട്ട് 6ന് ചന്ദ്രപ്പൊങ്കാല.
23ന് വൈകിട്ട് 4ന് മേജർ സെറ്റ് പഞ്ചവാദ്യം, 5.30ന് കൈകൊട്ടിക്കളി, 6ന് ഗജവീരന്റെ അകമ്പടിയോടെ എഴുന്നള്ളത്തും താലപ്പൊലിയും, 6.25ന് തിരുവാതിര, കോൽകളി, കൈകൊട്ടിക്കളി, 6.30ന് വിശേഷാൽ ദീപാരാധന, ദീപക്കാഴ്ച, വെടിക്കെട്ട്.