
കൊല്ലം: അനധികൃത മദ്യ വിൽപ്പന നടത്തിയ സ്ത്രീ പിടിയിൽ. ശങ്കരം പള്ളിതോപ്പിൽ വീട്ടിൽ അംബികയാണ് (അംബി) എക്സൈസ് പിടിയിലായത്. ക്രിസ്മസ്-പുതുവത്സര സ്‌പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് മൺറോത്തുരുത്തിൽ അനധികൃത മദ്യ വില്പന വ്യാപകമാകുന്നതായി കൊല്ലം എക്‌സൈസ് റേഞ്ച് ഓഫീസിലും കൊല്ലം എക്‌സൈസ് സർക്കിൾ ഓഫീസിലും കൊല്ലം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് ഓഫീസിലും പരാതി ലഭിച്ചിരുന്നു. തുടർന്ന് കഴിഞ്ഞദിവസം കൊല്ലം എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രത്യേക ഷാഡോ ടീം നടത്തിയ പരിശോധനയിൽ അലമാരയിലെ രഹസ്യ അറയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന വ്യാജ മദ്യം എന്ന് സംശയിക്കപ്പെടുന്ന 8.400 ലിറ്റർ മദ്യമാണ് കണ്ടെത്തിയത്. കക്കാട്ട്കടവ് ഭാഗത്തെ സ്ഥിരം അബ്കാരി കേസുകളിലെ പ്രതിയാണ് അംബിക.
റേഞ്ച് ഓഫീസിലെ അസി. എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ജി.ശ്രീകുമാറിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) എസ്.ബിനുലാൽ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ടി.ആർ.ജ്യോതി, സിവിൽ എക്‌സൈസ് ഓഫീസർമാരായ ആസിഫ് അഹമ്മദ്, ഗോകുൽ ഗോപൻ, സംഗീത്, സുനിൽ കുമാർ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ എൽ.രാജി എന്നിവർ പങ്കെടുത്തു. റിമാൻഡ് ചെയ്തു.