al
മഠത്തിനാപ്പുഴ ദേശീയവായന ശാല രണ്ടാം നിലയുടെ സമർപ്പണം ജില്ല പഞ്ചായത്ത് അംഗം ആർ.രശ്മി ഉദ്ഘാടനം ചെയ്തു.

പുത്തൂർ : മഠത്തിനാപ്പുഴ ദേശീയ വായനശാല ആൻഡ് ഗ്രന്ഥശാലയുടെ രണ്ടാം നിലയുടെ സമർപ്പണം ജില്ല പഞ്ചായത്ത് അംഗം ആർ.രശ്മി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.വി.രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. വായനശാല കെട്ടിടത്തിനും ടോയ്‌ലെറ്റിനും വേണ്ട സ്ഥലം വിട്ടു നൽകിയ അമ്പനവിളയിൽ നാരായണ പിള്ളയെ ചടങ്ങിൽ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രഞ്ജിത് ആദരിക്കൽ നിർവഹിച്ചു. സെക്രട്ടറി കെ.രാധാകൃഷ്ണപിളള, താലൂക്ക് ലൈബ്രറി കൗൺസിൽ എക്‌സിക്യുട്ടീവ് അംഗം ആർ.രാജൻബോധി, ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ.മോഹനൻ, വാർഡ് അംഗം മഠത്തിനാപ്പുഴ അജയൻ, ലൈബ്രറി നേതൃസമിതി പഞ്ചായത്ത് കൺവീനർ ബി.രാജേന്ദ്രൻ, ജി.മനോജ് എന്നിവർ സംസാരിച്ചു.