ccc
പത്താനപുരം ഗാന്ധിഭവനു വേണ്ടി പന്മന സ്നേഹസ്പർശം കൂട്ടായ്മ സമാ ഹരിച്ച വിഭവങ്ങളുമായി ഗാന്ധിഭവനിലേയ്ക്കുള്ള യാത്ര സി.ആർ.മഹേഷ് എം.എൽ.എ ഫ്ലാഗ് ഒഫ് ചെയ്യുന്നു

തൊടിയൂർ:പന്മന സ്നേഹസ്പർശം സൗഹൃദകൂട്ടായ്മയുടെ നേതൃത്വത്തിൽ പത്തനാപുരം ഗാന്ധിഭവന് നാളീകേരം, ഭക്ഷ്യവസ്തുക്കൾ, നടുധാന്യങ്ങൾ എന്നിവ സമാഹരിച്ചുനൽകി. ഗാന്ധിഭവൻ കോ-ഓഡിനേറ്റർ സിദ്ദിഖ് മംഗലശ്ശേരി നേതൃത്വം നൽകി. ഗാന്ധിഭവനിലേയ്ക്കുള്ള യാത്ര സി.ആർ.മഹേഷ് എം. എൽ. എ ഫ്ലാഗ് ഒഫ്‌ ചെയ്തു. ചടങ്ങിൽ ഡോ. ഷഫീഖ് ജൗഹരി, മനാഫ് തുപ്പാശ്ശേരി, ആന്റണി മരിയാൻ, പ്രഭ ചിറ്റൂർ, ലേഖ കളരി, റഫീഖ വള്ളികുന്നം, ഷാൻ കരുനാഗപ്പള്ളി, ജയശ്രീ, സൂറത്ത്, സിന്ധു, ശാരദാ ബാബു, അജയൻ എന്നിവർ പങ്കെടുത്തു. ഗാന്ധിഭവനിൽ സെക്രട്ടറി ഡോ.സോമരാജൻ, പത്നി പ്രസന്ന സോമരാജൻ, ചെയർപേഴ്സൺ ഡോ.ഷാഹിദാ കമാൽ, ഭുവനേന്ദ്രൻ എന്നിവർ ചേർന്ന് വിഭവങ്ങൾ ഏറ്റുവാങ്ങി.