dd

കൊല്ലം: അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസിൽ നടന്നുവന്ന ത്രിദിന അന്താരാഷ്ട്ര സുനാമി കോൺഫറൻസ് സമാപിച്ചു. ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള മുഖ്യാതിഥിയായി. ആലപ്പാട് പോലെയുള്ള ചെറിയ പ്രദേശത്ത് രാജ്യാന്തര കോൺഫറൻസ് സംഘടിപ്പിച്ചതിലും അതിൽ പങ്കെടുക്കാൻ സാധിച്ചതിലും സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

15 രാജ്യങ്ങളിൽ നിന്നായി 45 ൽ അധികം പ്രതിനിധികൾ പ്രബന്ധം അവതരിപ്പിച്ചു.

അമൃത സ്‌കൂൾ ഫോർ സസ്‌റ്റൈനബിൾ ഫ്യുച്ചേഴ്സ് പ്രിൻസിപ്പൽ ഡോ. എം.രവിശങ്കർ സ്വാഗതം പറഞ്ഞു.

വിശിഷ്ടാതിഥിയായ ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് ഡയറക്ടർ ഡോ. ടി.എം.ബാലകൃഷ്ണൻ, യുനെസ്‌കോ ഡിസാസ്റ്റർ റിസ്‌ക് റിഡക്ഷൻ യൂണിറ്റ് ചീഫ് സോയ്ച്ചിറോ യസുകാവ, സർവകലാശാല പ്രൊവോസ്റ്റ് ഡോ.മനീഷ.വി.രമേഷ്, കേന്ദ്ര നാഷണൽ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി സ്ഥാപക അംഗം പ്രൊഫ. വിനോദ് മേനോൻ, അമൃത സ്‌കൂൾ ഫോർ സസ്‌റ്റൈനബിൾ ഫ്യുച്ചേഴ്സ് റിസർച്ച് വിഭാഗം മേധാവി ഡോ. സുധ അർലിക്കട്ടി എന്നിവർ സംസാരിച്ചു.

പ്രത്യേകം തയ്യാറാക്കിയ 'സുനാമിയുടെ ഇരുപത് വർഷങ്ങൾ' വീഡിയോ ചടങ്ങിൽ പ്രദർശിപ്പിച്ചു.

അമൃത സ്‌കൂൾ ഫോർ സസ്‌റ്റൈനബിൾ ഫ്യുച്ചേഴ്സ് യുനെസ്‌കോ ചെയർ ഓൺ എക്‌സ്പീരിയൻഷ്യൽ ലേണിംഗ് ഫോർ സസ്‌റ്റൈനബിൾ ഇന്നവേഷൻസ് ആൻഡ് ഡെവലപ്പ്‌മെന്റ്, അമൃത സെന്റർ ഫോർ വയർലെസ് നെറ്റ് വർക്ക്‌സ് ആൻഡ് ആപ്ലിക്കേഷൻ എന്നിവരുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.