കൊല്ലം: ക്യു.എ.സി ഹാളിൽ നടന്ന കെ.തങ്കപ്പൻ അനുസ്മരണ സമ്മേളനവും പുരസ്‌കാര വിതരണവും മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ കായികരംഗത്ത് നിസ്തുലമായ സംഭാവന നൽകിയ വ്യക്തിയാണ് കെ.തങ്കപ്പനെന്നും ട്രേഡ് യൂണിയൻ രംഗത്തും പൊതുപ്രവർത്തനത്തിലും കായിക രംഗത്തും കലാരംഗത്തും തിളങ്ങി നിന്നിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും മന്ത്രി പറഞ്ഞു.

മികച്ച അത്‌ലറ്റിനുള്ള പുരസ്‌കാരം സാന്ദ്രമോൾ സാബുവിനും ഫുട്‌ബാൾ താരത്തിനുള്ള പുരപസ്കാരം ഷഹീബ് അലി കാരയിലിനും മന്ത്രി സമ്മാനിച്ചു. 25000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്. ക്യു.എ.സി പ്രസിഡന്റ് അഡ്വ. കെ.അനിൽകുമാർ അമ്പലക്കര അദ്ധ്യക്ഷനായി.

എം.നൗഷാദ് എം.എൽ.എ, കൊല്ലം സഹകരണ അർബൻ ബാങ്ക് ചെയർമാൻ അഡ്വ. കെ.ബേബിസൺ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് രാജീവ് ദേവലോകം, ക്ലബ് രക്ഷാധികാരി ടി.എം.ഹുസൈൻഖാൻ എന്നിവർ പങ്കെടുത്തു. ക്യു എ.സി ക്ലബ് സെക്രട്ടറി ജി.രാജ് മോഹൻ സ്വാഗതവും ക്ലബ് ട്രഷറർ കെ.എം.പ്രദീപ് നന്ദിയും പറഞ്ഞു.