കൊല്ലം: വൈദ്യുതി നിരക്ക് വർദ്ധന പിൻവലിക്കണമെന്നും വൈദ്യുതി മേഖലയെ സ്വകാര്യവത്കരിക്കുന്നതിനെതിരെയും ജില്ലയിലെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ന് വൈദ്യുതി ഓഫീസുകളിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. കൊല്ലം, അഞ്ചാലുംമൂട് ബ്ലോക്കുകളിലെ മാർച്ച് രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യും.
ഇരവിപുരം- എ.ഷാനവാസ്ഖാൻ, ചവറ- കെ.സി.രാജൻ, പന്മന- പി.ജർമ്മിയാസ്, കുണ്ടറ- സൂരജ് രവി, ചാത്തന്നൂർ- തൊടിയൂർ രാമചന്ദ്രൻ, വടക്കേവിള ബ്ലോക്ക്- പി.രാജേന്ദ്രപ്രസാദ്, ഓച്ചിറ, കരുനാഗപ്പള്ളി- സി.ആർ.മഹേഷ് എം.എൽ.എ, പരവൂർ- ശൂരനാട് രാജശേഖരൻ, ചടയമംഗലം, ചിതറ- എം.എം.നസീർ, പുനലൂർ- നെൽസൺ സെബാസ്റ്റ്യൻ, കൊട്ടാരക്കര- കെ.സി.രാജൻ, എഴുകോൺ- നടുക്കുന്നിൽ വിജയൻ, തലവൂർ- ചാമക്കാല ജ്യോതികുമാർ, പത്തനാപുരം- സി.ആർ.നജീബ്, കുന്നത്തൂർ- ബിന്ദു ജയൻ, ശാസ്താംകോട്ട- ആർ.രാജശേഖരൻ എന്നിവർ വിവിധ ബ്ലോക്കുകളിൽ മാർച്ച് ഉദ്ഘാടനം ചെയ്യും.