cccc
കല്ലട റെയിൽവേ പാലത്തിന് സമാന്തരമായി കണ്ണങ്കാട്ട് കടവ് പാലം നിർമ്മിക്കുന്ന സ്ഥലം

നഷ്ടപരിഹാരം

4.45 കോടി രൂപ

1.40ഏക്കർഭൂമി

13 ഭൂ ഉടമകൾ

പാലം 158 നീളം

11 മീറ്റർ വീതി

5 സ്പാനുകൾ

പടിഞ്ഞാറെ കല്ലട: കല്ലടയാറിന് കുറുകെ മൺട്രോത്തുരുത്ത് ,പടിഞ്ഞാറെ കല്ലട പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിയ്ക്കുന്ന കണ്ണങ്കാട്ടുകടവു പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ഏറ്റെടുത്ത ഭൂമിയുടെ ഉടമകൾക്കുള്ള നഷ്ട പരിഹാരത്തുക വരും ദിവസങ്ങളിൽ വിതരണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാന ധനകാര്യവകുപ്പിന്റെ അനുമതി ലഭിക്കുവാൻ വൈകിയതാണ് തുക വിതരണം ചെയ്യുന്നതിൽ കാലതാമസം നേരിട്ടത്.

ധനകാര്യവകുപ്പിന്റെ അനുമതി ലഭിച്ചതോടെ വരും ദിവസങ്ങളിൽ ഭൂ ഉടമകൾക്കുള്ള നഷ്ടപരിഹാരത്തുക അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കും. മുഴുവൻ തുകയും വിതരണം ചെയ്ത് ഉറപ്പാക്കിയ ശേഷം റവന്യൂ വകുപ്പ് ഏറ്റെടുത്ത ഭൂമി കെ.ആർ.എഫ്.ബിക്ക് കൈമാറും. തുടർന്ന് ടെണ്ടർ നടപടികൾ ആരംഭിക്കും.

ബി.ദ്വിദീപ്കുമാർ

തഹസിൽദാർ

എൽ.എ വിഭാഗം

കിഎഫ് ബി കൊല്ലം