 
കൊട്ടാരക്കര: വൈദ്യുതി നിരക്ക് വർദ്ധനവിനെതിരെ ഐ.എൻ.ടി.യു.സി റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി. കൊട്ടാരക്കര ബ്ളോക്ക് കോൺഗ്രസ് ഭവനിൽ നിന്ന് ആരംഭിച്ച മാർച്ച് കെ.എസ്.ഇ.ബി വൈദ്യുതി ഭവന് മുന്നിൽ സമാപിച്ചു. തുടർന്നു നടന്ന ധർണ റീജിയണൽ കമ്മിറ്റി പ്രസിഡന്റ് വി.ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ളോക്ക് പ്രസിഡന്റ് ജയപ്രകാശ് നാരയണൻ , എഴുകോൺ നാരായണൻ, ജില്ലാ സെക്രട്ടറിമാരായ അനിൽ ചാലൂക്കോണം, കലയപുരം ശിവൻപിള്ള, ഫിറോസ്, കടയ്ക്കോട് അജയൻ, കുടവട്ടൂർ രാധാകൃഷ്ണൻ, മൂഴിക്കോട് സുകുമാരൻ, ജയലക്ഷ്മി, മണ്ഡലം പ്രസിഡന്റുമാരായ മൈലം റെഞ്ജി, ഇരുമ്പനങ്ങാട് ബാബു, നെടുവത്തൂർ ശ്രീകുമാർ, റഷീദ്, കുളക്കട ബ്രഹ്മദാസ്, ഗീത, അജി ഇഞ്ചക്കാട് , ജോൺസൺ ഡാനിയേൽ, താമരക്കുടി എം.പ്രദീപ്, വേണു അവണൂർ, ജോയി മുല്ലമുക്ക് തുടങ്ങിയവർ ധർണയ്ക്കും മാർച്ചിനും നേതൃത്വം നൽകി. .