ccc
പനവേലി ജംഗ്ഷന് സമീപം ഉള്ള കനാൽ പാലത്തിന്റെ അപകടാവസ്ഥയ്ക്കെതിരെ കലാസാംസ്കാരിക വേദി സംഘടിപ്പിച്ച പ്രതിഷേധം

കൊട്ടാരക്കര: പനവേലി ജംഗ്ഷന് സമീപമുള്ള കനാൽ പാലത്തിന്റെ അറ്റകുറ്റപണികൾ അടിയന്തരമായി നടത്തണമെന്നാവശ്യപ്പെട്ട് കലാ സാംസ്കാരിക വേദി പ്രവർത്തകർപ്രതിഷേധ പ്രകടനം നടത്തി. കനാൽ പാലത്തിന്റെ കൈവരികൾ തകർന്ന് കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണി ഉയർത്തുന്നു. അപകടാവസ്ഥയിലായ കൈവരികൾ പുനർ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പലതവണ കെ.ഐ.പി

അധികൃതർക്കും ബന്ധപ്പെട്ടവർക്കും നിവേദനം നൽകിയെങ്കിലും ഇനിയും പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ല. തുടർന്നാണ് കലാ സാംസ്കാരിക പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്. പനവേലി ജംഗ്ഷനിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ അനിൽ ജോയ്, ഹരീഷ്കുമാർ, ജിജോ പനവേലി, ജോസ് മോൻ എന്നിവർ സംസാരിച്ചു.