
എഴുകോൺ: ഗുരുധർമ്മ പ്രചാരണ സംഘം കേന്ദ്ര കമ്മിറ്റി എഴുകോൺ ചീരങ്കാവിൽ ശിവഗിരി പദയാത്രയുടെ വിളംബര സമ്മേളനവും പീതാംബര ദീക്ഷാ ദാനവും നടത്തി. ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് അംഗം സ്വാമി സത്യാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. മാനവരാശിക്ക് അറിവിന്റെ പുതിയ ലോകം കാട്ടിക്കൊടുത്ത ദിവ്യനായിരുന്നു ശ്രീനാരായണ ഗുരുദേവനെന്ന് സ്വാമി പറഞ്ഞു. മാനവരാശിയുടെ ആത്മീയവും ഭൗതികവുമായ നന്മകളെയാണ് ഗുരുദേവൻ ലക്ഷ്യം വച്ചത്.
സംഘം ചെയർമാൻ എഴുകോൺ രാജ്മോഹൻ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ബി.സ്വാമിനാഥൻ, പദയാത്ര ഉപക്യാപ്ടന്മാരായ ശാന്തിനി കുമാരൻ, സുശീല മുരളീധരൻ, ശോഭന ആനക്കോട്ടൂർ, കവി ഉണ്ണി പുത്തൂർ, വർക്കല മോഹൻദാസ്, ഞെക്കാട് ഹരികുമാർ തുടങ്ങിയവർ സംസാരിച്ചു. ആർ.ശങ്കറുടെ ജന്മഗ്രാമത്തിൽ നിന്ന് ആരംഭിക്കുന്ന 33-ാമത് ശിവഗിരി പദയാത്രയിൽ പങ്കെടുക്കുന്നവർ പീതാംബര ദീക്ഷ സ്വീകരിച്ചു.