 
കുന്നത്തൂർ: ശാസ്താംകോട്ട തടാകത്തിന്റെ വൃഷ്ടി പ്രദേശമായ അതീവ പരിസ്ഥിതി ദുർബല മേഖലയിൽ നിന്ന് മണ്ണ് കടത്താനുള്ള നീക്കം ചെറുക്കുമെന്നും പെർമിറ്റ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും മണ്ണ് മാഫിയ വീണ്ടും പടിഞ്ഞാറെ കല്ലടയിലേക്ക് കടന്നു വരുവാനുള്ള ശ്രമത്തെ ചെറുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പടിഞ്ഞാറെ കല്ലട ഗ്രാമ പഞ്ചായത്തിലെ യു.ഡി.എഫ് അംഗങ്ങൾ ധർണ നടത്തി. പാർലമെന്ററി പാർട്ടി ലീഡർ ബി.തൃദീപ് കുമാർ അദ്ധ്യക്ഷനായി. തടാക സംരക്ഷണ സമിതി വൈസ് ചെയർമാൻ തുണ്ടിൽ നൗഷാദ് ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് പഞ്ചായത്തംഗം വൈ.ഷാജഹാൻ, പഞ്ചായത്തംഗങ്ങളായ എൻ.ശിവാനന്ദൻ, ആർ.റജില, ലൈല സമദ്,നേതാക്കളായ ഉല്ലാസ് കോവൂർ, കടപുഴ മാധവൻ പിള്ള, സുരേഷ് ചന്ദ്രൻ,സുഭാഷ് കല്ലട, സുബ്രമണ്യൻ,കിഷോർ,മോഹനൻ,പോൾ സ്റ്റഫ്,റജിലബീഗം,ഉണ്ണികൃഷ്ണൻ, സെബാസ്റ്റ്യൻ,സാബിൻ എന്നിവർ സംസാരിച്ചു.