തൊടിയൂർ: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ധനസഹായത്തോടെ കരുനാഗപ്പള്ളി, കണ്ണനല്ലൂർ എന്നിവിടങ്ങളിൽ
ന്യൂനപക്ഷ യുവജനങ്ങൾക്കായി മൂന്ന് ദിവസത്തെ സൗജന്യ പാത് വേ സോഷ്യൽ ലൈഫ് വെൽനെസ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. ജില്ലയിലെ സർക്കാർ, എയ്ഡഡ്, അഫിലിയേറ്റഡ് കോളേജുകൾ, അംഗീകാരമുള്ള സംഘടനകൾ, മഹല്ല് - ജമാഅത്തുകൾ, ചർച്ച് കമ്മിറ്റികൾ, വഖഫ് ബോർഡ് തുടങ്ങിയ സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാം. ക്ലാസുകൾ നടത്താനുള്ള സൗകര്യം സംഘാടകർ ഒരുക്കണം. 35 പേരിൽ കുറയാതെ ക്ലാസിൽ പങ്കെടുക്കാൻ തയ്യാറുള്ള വിവാഹിതരും അവിവാഹിതരുമായ യുവജനതയുടെ പട്ടിക അപേക്ഷയോടൊപ്പം സമർപ്പിക്കണം. ജില്ലയിലെ അപേക്ഷകർ ന്യൂനപക്ഷ പരിശീലന കേന്ദ്രങ്ങളായ കരുനാഗപ്പള്ളി, കണ്ണനല്ലൂർ എന്നിവിടങ്ങളിലെ പ്രിൻസിപ്പൽമാർക്ക് 20നകം നൽകണം. ഫോൺ: 9447428351, 9447586880.