
കൊട്ടിയം: ഡോൺ ബോസ്കോ കോളേജിൽ സപ്തദിന എൻ.എസ്.എസ് ക്യാമ്പ് ആരംഭിച്ചു. തൃക്കോവിൽവട്ടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവകുമാർ ഉദ്ഘാടനം ചെയ്തു. കോളേജ് ഡയറക്ടർ ഡോ. ഫാ.ബോബി ജോൺ, പ്രിൻസിപ്പൽ ഡോ. വൈ. ജോയ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസേഴ്സ് എസ്.ശാലി, സ്നേഹ മേരി എബ്രഹാം, പുഷ്പവിലാസം സ്കൂൾ സ്റ്റാഫ് സെക്രട്ടറി സി.സാജൻ, ഹെൽത്ത് വർക്കർ സീനത്ത് എന്നിവർ ആശംസകൾ അറിയിച്ചു. ക്യാമ്പ് 22ന് സമാപിക്കും.