
കൊല്ലം: മുതിർന്ന സംഗീത പ്രേമികളുടെ സംഘടനയായ സൗണ്ട് ഒഫ് എൽഡേഴ്സിന്റെ ക്രിസ്മസ്, പുതുവത്സരാഘോഷം കൊച്ചുപിലാംമൂട് റെഡ്ക്രോസ് ഹാളിൽ നടന്നു. സംസ്ഥാന ഭക്ഷ്യസുരക്ഷ കമ്മിഷനംഗം അഡ്വ. സബിദ ബീഗം ഉദ്ഘാടനം ചെയ്തു. കമ്മ്യുണിറ്റി റേഡിയോ ബെൻസിഗർ ഡയറക്ടർ ഫാ.ഫെർഡിനാന്റ് സന്ദേശം നൽകി. സൗണ്ട് ഒഫ്
എൽഡേഴ് പ്രസിഡന്റ് ജി.ജയപ്രകാശ് അദ്ധ്യക്ഷനായി. രക്ഷാധികാരി പ്രൊഫ. ജി.മോഹൻ ദാസ്, സെക്രട്ടറി ഷാർക്കി ലൂയിസ്, ട്രഷറർ സി.വിമൽകുമാർ എന്നിവർ സംസാരിച്ചു. അംഗങ്ങളുടെ ഗാനാലാപനവും നടന്നു.