photo
ശിവഗിരിമഠം ഗുരുധ‌ർമ്മ പ്രചരണ സഭ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശിവഗിരി തീർത്ഥാടന വിളംബര സമ്മേളനം ഗുരുധ‌ർമ്മ പ്രചരണ സഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി ഉദ്ഘാടനം ചെയ്യുന്നു. സൗത്ത് ഇന്ത്യൻ ആർ.വിനോദ് സമീപം

കരുനാഗപ്പള്ളി: 92​-ാം ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ശിവഗിരിമഠം ഗുരുധർമ്മ പ്രചരണ സഭ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശിവഗിരി തീർത്ഥാടന വിളംബര സമ്മേളനം സംഘടിപ്പിച്ചു. വവ്വാക്കാവ് സൗത്ത് ഇന്ത്യൻ ടൗവേഴ്‌​സിൽ സംഘടിപ്പിച്ച വിളംബര സമ്മേളനം ശിവഗിരിമഠം ഗുരുധർമ്മ പ്രചരണ സഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സൗത്ത് ഇന്ത്യൻ ആർ.വിനോദ് അദ്ധ്യക്ഷനായി. കേന്ദ്രകമ്മിറ്റി അംഗം ടി.കെ.സുധാകരൻ, ജില്ലാ സെക്രട്ടറി പന്മനസുന്ദരേശൻ, മാതൃവേദി പ്രസിഡന്റ് ലേഖാബാബുചന്ദ്രൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാകമ്മിറ്റി അംഗം വി.എൻ.കനകൻ, വി.ചന്ദ്രാക്ഷൻ, സജീവ് സൗപർണ്ണിക, രാജൻ ആലുംകടവ്, എ.ജി.ആസാദ്, അമ്പിളി രാജേന്ദ്രൻ, സുധ, എം.വാസന്തി, പള്ളിയിൽ ഗോപി, രാജു ക്ലാപ്പന, വിജയൻ ശബരി, നടരാജൻ അനന്തപുരി എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി ആർ.ഹരീഷ് സ്വാഗതവും ഓച്ചിറ ഗ്രാമപഞ്ചായത്ത് അംഗം ദിലീപ് ശങ്കർ നന്ദിയും പറഞ്ഞു.