കൊല്ലം: വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കെട്ടിടങ്ങളുടെ വാടകയ്ക്ക് 18 ശതമാനം ജി.എസ്.ടി ഏർപ്പെടുത്തിയത് മൂലം വാടകയ്ക്ക് കെട്ടിടമെടുത്ത് കച്ചവടം നടത്തുന്ന ചെറുകിട കച്ചവടക്കാർ ബുദ്ധിമുട്ടിലാണ്. അതിനാൽ ജി.എസ്.ടി പിൻവലിക്കണമെന്ന് എം.പി ലോക്‌സഭയിൽ ആവശ്യപ്പെട്ടു.സപ്ലിമെന്ററി ഡിമാൻഡ് ഫോർ ഗ്രാൻസിനെ എതിർത്ത് സംസാരിക്കുകയായിരുന്നു എം.പി.

എൽ.ഐ.സി ഏജന്റുമാരുടെ കമ്മിഷൻ വെട്ടിക്കുറച്ചുള്ള നടപടി 14 ലക്ഷത്തോളം വരുന്ന എൽ.ഐ.സി ഏജന്റുമാരുടെ ഉപജീവനം ഇല്ലാതാക്കുന്നതാണ്. കശുഅണ്ടിക്ക് ഏർപ്പെടുത്തിയിരിക്കുന്ന 2.5 കസ്റ്റംസ് തീരുവ പുനഃപരിശോധിക്കണം. പി.എഫ് മിനിമം പെൻഷൻ വർദ്ധിപ്പിക്കണം. കർഷകരുടെ പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണം. സൂക്ഷ്മ ചെറുകിട വ്യവസായങ്ങൾക്ക് നീക്കിവച്ച പണം ചെലവിടാൻ കഴിയാത്തതിനാൽ തൊഴിലില്ലായ്മ വർദ്ധിച്ചു. രാജ്യം കണ്ട ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മയാണ് ഇപ്പോൾ നേരിടുന്നതെന്നും എം.പി പറഞ്ഞു.