photo
ഐ.എൻ.ടി .യു.സി ചവറ റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തേവലക്കര കെ.എസ്. ഇ. ബി ഓഫീസിലേക്ക് നടന്ന മാർച്ചും ധർണയും ഡി .സി .സി ജനറൽ സെക്രട്ടറി സന്തോഷ്‌ തുപ്പാശേരി ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: വൈദ്യുതി നിരക്ക് വർദ്ധനവിനെതിരെ ഐ.എൻ.ടി.യു.സി ചവറ റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തേവലക്കര കെ.എസ്.ഇ.ബി ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയുംസംഘടിപ്പിച്ചു. ചേനങ്കര ജംഗ്ഷനിൽ നിന്നുമാണ് പ്രതിഷേധ മാർച്ച് ആരംഭിച്ചത്. ഇലക്ട്രിസിറ്റി ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ മാർച്ചും ധർണയും ഡി.സി.സി ജനറൽ സെക്രട്ടറി സന്തോഷ്‌ തുപ്പാശേരി ഉദ്ഘാടനം ചെയ്തു. റീജിയണൽ പ്രസിഡന്റ്‌ ജോസ് വിമൽരാജ് അദ്ധ്യക്ഷനായി. വിഷ്ണു വിജയൻ, മാമൂലയിൽ സേതുക്കുട്ടൻ, ചവറ ഹരീഷ്, കോണി രാജേഷ്, നിസാർ മേക്കാട്, ഡി.കെ.അനിൽകുമാർ,പ്രശാന്ത് പൊന്മന ശിവൻകുട്ടി പിള്ള, വസന്തകുമാർ, എം.പ്രസന്നൻ ഉണ്ണിത്താൻ, ആർ. ജിജി, അബ്ദുൽ വഹാബ്,സതീശൻ നീണ്ടകര, മീനാക്ഷി , ജി.ചന്ദ്രൻ, റീന ചോല, ജോസ് കടമ്പാട്ട്, നിസാർ കൊല്ലക, ഷമീർ പൂതക്കുളം എന്നിവർ സംസാരിച്ചു.