child-

കൊല്ലം: വനിത-ശിശു വികസന വകുപ്പിന്റെയും കൊല്ലം ഡിസ്ട്രിക്ട് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ജില്ലയിലെ ചൈൽഡ് വെൽഫെയർ പൊലീസ് ഉദ്യോഗസ്ഥർക്കുള്ള ദ്വിദിന ശില്പശാല കൊല്ലം പൊലീസ് ക്ലബിൽ കൊല്ലം ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ സനിൽ വെള്ളിമൺ ഉദ്ഘാടനം ചെയ്തു.
ജുവനൈൽ ജസ്റ്റിസ് ആക്ട് - 2015ലെ നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികൾക്ക് വേണ്ടിയുള്ള ജുവനൈൽ ജസ്റ്റിസ് ബോർഡ്, 'കാവൽ' പദ്ധതി എന്നിവയിൽ പൊലീസ് സ്വീകരിക്കേണ്ട സമീപനങ്ങളാണ് ശില്പശാല ചർച്ച ചെയ്യുന്നത്. കൊല്ലം ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗം ആശ ജോസ് അദ്ധ്യക്ഷയായി. കൊല്ലം ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗം അലൻ.എം.അലക്സാണ്ടർ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ രഞ്ജിനി, കൊല്ലം ഗവ. ചിൽഡ്രൻസ് ഹോം സൂപ്രണ്ട് വിൻസിംഗ് ആൽഫ്രഡ്, ക്ലാസ് നയിക്കുന്ന പവൻകുമാർ, ബിജിത എന്നിവർ പങ്കെടുത്തു.