photo
ഐവർകാല എസ്.എൻ.വി .ജി യു.പി.എസിലെ പുതിയ മന്ദിരത്തിന്റെ നിർമ്മാണോദ്ഘാടനം കോവൂർ കുഞ്ഞുമോൻ എം .എൽ. എ നി‌ർവഹിക്കുന്നു

പോരുവഴി : ഐവർകാല എസ്.എൻ.വി.ജി യു.പി .എസിൽ പുതിയ കെട്ടിട നിർമ്മാണം ആരംഭിച്ചു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുന്നത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വത്സലകുമാരി അദ്ധ്യക്ഷയായി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ. ഗോപൻ മുഖ്യ അതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുന്ദരേശൻ , സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഷീജാ രാധാകൃഷ്ണൻ, ടി.ശ്രീലേഖ ,ബ്ലോക്ക് പഞ്ചായത്തംഗം.ആർ.രാജി , വാർഡ് മെമ്പർ കെ.ജി. അനീഷ്യ എന്നിവർ സംസാരിച്ചു. ഹെഡ് മാസ്റ്റർ എസ്. സന്തോഷ് കുമാർ സ്വാഗതവും എസ്.എം.സി ചെയർമാൻ എൻ.കൃഷ്ണരഞ്ജിത്ത് നന്ദിയും പറഞ്ഞു.