
മയ്യനാട്: ദി ലിറ്റററി റിക്രിയേഷൻ ക്ലബ് ഗ്രന്ഥശാല വയോജന വേദിയും കുമാരനാശാൻ ചരമ ശതാബ്ദി ആചരണസമിതിയും സംയുക്തമായി സംഘടിപ്പിച്ച ആശാൻ ചരമ ശതാബ്ദിയാചരണം സാഹിത്യ നിരൂപകൻ ഡോ. കെ.പ്രസന്ന രാജൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രാജു കരുണാകരൻ അദ്ധ്യക്ഷനായി.
സമിതി സംസ്ഥാന സമിതിയംഗംഎം.കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി. കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. എൻ.ഷൺമുഖദാസ്, എൽ.ആർ.സി.വൈസ് പ്രസിഡന്റ് ബി.സിക്സൺ, കുമാരനാശാൻ ഫൗണ്ടേഷൻ ചെയർമാൻ അജിത് നീലിക്കുളം തുടങ്ങിയവർ സംസാരിച്ചു.
ജെ.സഞ്ചന പ്രാർത്ഥനയും സമിതി ജില്ലാ കൺവീനർ ട്വിങ്കിൾ പ്രഭാകരൻ സ്വാഗതവും എൽ.ആർ.സി ജോ.സെക്രട്ടറി വി.സിന്ധു നന്ദിയും പറഞ്ഞു. ചടങ്ങിൽ മയ്യനാട്ട് നിന്ന് നടത്തുന്ന കുമാരനാശാന്റെ നൂറാം ചരമവാർഷിക ജാഥയുടെ സ്വാഗത സംഘം രൂപീകരണവും നടന്നു.