
കൊല്ലം: അടഞ്ഞുകിടക്കുന്ന സ്വകാര്യ കശുഅണ്ടി ഫാക്ടറികൾ സർക്കാർ ഏറ്റെടുക്കണമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ പറഞ്ഞു. എ.ഐ.ടി.യു.സി പ്രക്ഷോഭ പ്രചാരണ ജാഥയ്ക്ക് കൊല്ലം ചിന്നക്കടയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രസർക്കാർ തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന നിയമങ്ങൾ നിർമ്മിക്കുകയാണ്. രാജ്യത്തെ മുഴുവൻ തൊഴിലാളികളുടെയും വേതനം വർദ്ധിപ്പിക്കണമെന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ കൗൺസിൽ മുന്നോട്ട് വച്ച് ആവശ്യങ്ങൾ നടപ്പാക്കണമെന്ന് ജാഥാ ക്യാപ്ടൻ കൂടിയായ കെ.പി.രാജേന്ദ്രൻ പറഞ്ഞു.
കൊല്ലത്തെ സ്വീകരണ സമ്മേളനം സി.പി.ഐ സംസ്ഥാന എക്സി. അംഗം മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു.
ജാഥ വൈസ് ക്യാപ്ടൻ സി.പി.മുരളി, ഡയറക്ടർ അഡ്വ. ആർ.സജിലാൽ, ജാഥാ അംഗങ്ങളായ കെ.എസ്.ഇന്ദുശേഖരൻ നായർ, പി.വി.സത്യനേശൻ, അഡ്വ. ഗോവിന്ദൻ പള്ളി കാപ്പിൽ, അഡ്വ. ജി.ലാലു. എം.ജി.രാഹുൽ, എ.ശോഭ, സി.പി.ഐ ജില്ലാ സെക്രട്ടറി പി.എസ്.സുപാൽ എം.എൽ.എ, ജില്ലാ അസി. സെക്രട്ടറി അഡ്വ. സാം.കെ.ഡാനിയേൽ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ അഡ്വ. ആർ.വിജയകുമാർ, ഹണി ബെഞ്ചമിൻ, എസ്.വേണുഗോപാൽ എന്നിവർ സംസാരിച്ചു. സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം അഡ്വ. എ.രാജീവ്, എ.ബിജു എ.ഐ.ടി.യു.സി ജില്ലാ ട്രഷറർ മോഹൻദാസ് എന്നിവർ പങ്കെടുത്തു. ജാഥാ സ്വീകരണ സംഘാടകസമിതി കൺവീനർ പി.രാജു സ്വാഗതം പറഞ്ഞു. സുകേശൻ ചൂലിക്കാട് നന്ദി പറഞ്ഞു.