
കൊല്ലം: പൂതക്കുളം സർവീസ് സഹകരണ ബാങ്കിന്റെ ഊന്നിൻമൂട്, ഊന്നിൻമൂട് പ്രഭാത സായാഹ്ന ശാഖ എന്നിവ ഒറ്റ ബ്രാഞ്ചായി ഷിഫ്ട് അടിസ്ഥാനത്തിൽ പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചതിന്റെ പ്രവർത്തനോദ്ഘാടനം ബാങ്ക് പ്രസിഡന്റ് എം.സന്തോഷ് കുമാർ നിർവഹിച്ചു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ.ശ്രീകുമാർ, ബ്ലോക്ക് അംഗം സദാനന്ദൻ പിള്ള, വാർഡ് അംഗം ഡി.സുരേഷ് കുമാർ, ബാങ്ക് സെക്രട്ടറി പി.ജി.സിന്ധു, ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ, സഹകാരികൾ എന്നിവർ പങ്കെടുത്തു.