 
ഓടനാവട്ടം: കേരള സ്കൂൾ ടീച്ചേർസ് അസോസിയേഷൻ വെളിയം ഉപജില്ലയുടെ 34-ാം വാർഷിക സമ്മേളനം നടന്നു. സംസ്ഥാന എക്സിക്യുട്ടീവ് അംഗം എസ്.സബിത ഉദ്ഘാടനം നിർവഹിച്ചു. ഉപ ജില്ലാ പ്രസിഡന്റ് എം.എസ്.പ്രഭാത് അദ്ധ്യക്ഷനായി. സംസ്ഥാന എക്സിക്യുട്ടീവ് അംഗം ടി.ആർ.മഹേഷ്, ജില്ലാ പ്രസിഡന്റ് കെ.എൻ.മധുകുമാർ, വൈസ് പ്രസിഡന്റ് എസ്.ലതിക കുമാരി, ജില്ലാ എക്സിക്യുട്ടീവ് അംഗങ്ങളായ വി.പി.പ്രവീൺ, വി.ആർ.രാജേഷ്, ജില്ലാ കമ്മിറ്റി അംഗം ടി.എസ്.ലേഖ, ഉപ ജില്ലാ സെക്രട്ടറി ആർ.രതീഷ്, ട്രഷറർ ആർ.സേതുലക്ഷ്മി എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി എം.എസ്.പ്രഭാത് ( പ്രസിഡന്റ് ), ആർ.സേതുലക്ഷ്മി, പി.രാജേഷ് ( വൈസ് പ്രസിഡന്റുമാർ ),ആർ.രതീഷ് ( സെക്രട്ടറി ), സുരേഷ് കുമാർ, കെ.രാജീവ് (ജോ.സെക്രട്ടറിമാർ ), എ.സുധീർ ( ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.