കൊല്ലം: കൊല്ലം ഫാസ്-കല എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 29 വൈകിട്ട് 5 മുതൽ ഫൈൻ ആർട്ട്സ് സൊസൈറ്റി ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ കളരിപ്പയറ്റ് നടക്കും. മുണ്ടയ്ക്കൽ ശ്രീമഹാദേവ കളരിയാണ് കളരിപ്പയറ്റ് അവതരിപ്പിക്കുന്നത്. കളരി ഗുരുക്കൾ ടി.പി.ശാരങധരൻ ആശാന്റെ നേതൃത്വത്തിൽ കുട്ടികൾ അടക്കം 20ലധികം കലാകാരന്മാർ അണിനിരക്കും.
ഡിസംബർ 22ന് വൈകിട്ട് 6.30ന് സോപാനം കലാകേന്ദ്രത്തിൽ ഓച്ചിറ സരിഗയുടെ "സത്യമംഗലം ജംഗ്ഷൻ" നാടകം. 28ന് ഫാസ് അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും ഇഷ്ടഗാനം ആലപിക്കാവുന്ന പ്രതിമാസ സംഗീത പരിപാടി
"ഫാസ് സംഗീത നിറവ്" ഫൈൻ ആർട്സ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ വൈകിട്ട് 5 മുതൽ നടക്കും. നാടകത്തിനും കളരിപ്പയറ്റിനും പൊതുജനങ്ങൾക്കുള്ള പ്രവേശനം സൗജന്യമാണെന്ന് കൊല്ലം ഫാസ് സെക്രട്ടറി പ്രദീപ് ആശ്രാമം അറിയിച്ചു.