കൊല്ലം: കിളിമാനൂരിലെ ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവും സി.ഐ.ടി.യു കിളിമാനൂർ യൂണിറ്റ് കൺവീനറുമായിരുന്ന കിളിമാനൂർ പഴയ കുന്നുമ്മൽ മാത്തയിൽ രമ്യാ ഭവനത്തിൽ രതീഷിനെ കൊലപ്പെടുത്തിയെന്നാരോപിച്ച് കിളിമാനൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളെ വെറുതെ വിട്ടു. കിളിമാനൂർ പഴയ കുന്നുമ്മൽ അധീന ഭവനിൽ രാഹുൽ, വെള്ളനല്ലൂർ സജി ഭവനിൽ സുരാജ്, വെള്ളനല്ലൂർ ജലജ മന്ദിരത്തിൽ മോഹനൻ, അഞ്ചൽ ഇടമുളയ്ക്കൽ കാര്യാടൻ ഹൗസിൽ ബൈജു, ഇടതല നെടുവാങ്ങൽ വീട്ടിൽ വിനോദ് എന്നിവരെയാണ് തിരുവനന്തപുരം അഡി. സെഷൻസ് കോടതി ജഡ്ജി പ്രസൂൺ മോഹൻ വെറുതെ വിട്ടത്.
പ്രതികൾക്ക് വേണ്ടി കൊല്ലം ബാറിലെ സീനിയർ ക്രിമിനൽ അഭിഭാഷകനായ അഡ്വ. പ്രതാപചന്ദ്രൻപിള്ള, അഡ്വ. റബിൻ രവീന്ദ്രൻ, ആർ.ആശിഷ്, ആദർശ് ദ്വിതീപ്, ഗംഗ സന്തോഷ്, ആയൂർ ബിജുലാൽ എന്നിവരാണ് ഹാജരായത്.