കൊല്ലം: പെരുമൺ എൻജിനീയറിംഗ് കോളേജ് വളപ്പിൽ എഫ്.എസ്.ടി.പി പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തിൽ നിന്ന് ചിറ്റുമല ബ്‌ളോക്ക് പഞ്ചായത്ത് പിന്മാറണമെന്ന് കെ.പി.സി.സി സെക്രട്ടറി സൂരജ് രവി ആവശ്യപ്പെട്ടു. വിദ്യാർത്ഥികളും പരിസരവാസികളും കേപ്പ് അധികൃതരും പനയം പഞ്ചായത്തും എതിർത്തിട്ടും പ്ലാന്റുമായി മുന്നോട്ട് നീങ്ങാനുള്ള ശ്രമം പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.