ravi

 ഫ​സ്റ്റ് ക്ലാ​സ് എ​ഫി​ഷ്യൻ​സി മെ​ഡൽ ലഭി​ച്ച ഏ​ക വി​ദേ​ശ വ്യ​വ​സാ​യി​

മ​നാ​മ: ആർ.പി ഗ്രൂ​പ്പ് ഉ​ട​മ​യും പ്ര​വാ​സി വ്യ​വ​സാ​യി​യുമായ ഡോ. ര​വി പി​ള്ള​യ്​ക്ക് ബെഹ്റിൻ ഫ​സ്റ്റ് ക്ലാ​സ് എ​ഫി​ഷ്യൻ​സി മെ​ഡൽ. ബെഹ്റിൻ ദേ​ശീ​യ ദി​നാ​ഘോ​ഷ ച​ട​ങ്ങിൽ രാ​ജാ​വ് ഹ​മ​ദ് ബിൻ ഈ​സ ആൽ ഖ​ലീ​ഫ അ​വാർ​ഡ് സ​മ്മാ​നി​ച്ചു. രാ​ജ്യ​ത്തി​ന്റെ പു​രോ​ഗ​തി​ക്കും വി​ക​സ​ന​ത്തി​നും നൽ​കി​യ സം​ഭാ​വ​ന​കൾ മുൻ​നിറു​ത്തി​യാ​ണ് ആ​ദ​ര​വ്. രാ​ജാ​വിൽ നി​ന്ന് ഈ ബ​ഹു​മ​തി ല​ഭി​ച്ച ഏ​ക വി​ദേ​ശ വ്യ​വ​സാ​യി​യും ഡോ. ര​വി പി​ള്ള​യാ​ണ്.

ആ​ഗോ​ള​ത​ല​ത്തി​ൽ രാ​ജ്യ​ത്തി​ന്റെ സ്ഥാ​നം ശ​ക്തി​പ്പെ​ടു​ത്തി​യ​തി​നു​ള്ള അം​ഗീ​കാ​ര​മാ​ണ് ഫ​സ്റ്റ് ക്ലാ​സ് എ​ഫി​ഷ്യൻ​സി മെ​ഡൽ. പു​രോ​ഗ​തി​യി​ലും വി​ജ​യ​ത്തി​ലും ക്രി​യാ​ത്മ​ക പ​ങ്ക് വ​ഹി​ക്കു​ന്ന​വ​രെ ആ​ദ​രി​ക്കു​ന്ന​ത് രാ​ജ്യ​ത്തി​ന്റെ പ്ര​തി​ബ​ദ്ധ​ത​യു​ടെ കൂ​ടി തെ​ളി​വാ​ണ്.

ഡോ. ര​വി പി​ള്ള​യു​ടെ അ​സാ​ധാ​ര​ണ സേ​വ​ന​ത്തെ​യും രാ​ജ്യ​ത്തി​ന് നൽ​കി​യ സം​ഭാ​വ​ന​ക​ളെ​യും അ​ഭി​ന​ന്ദി​ക്കു​ന്നെന്ന് ഹ​മ​ദ് രാ​ജാ​വ് രാ​ജ​കീ​യ വി​ളം​ബ​ര​ത്തിൽ പ​റ​ഞ്ഞു. അ​ദ്ദേ​ഹ​ത്തി​ന് അവാർഡ് സ​മ്മാ​നി​ക്കു​ന്ന​തിൽ അ​തീ​വ സം​തൃ​പ്​തി​യു​ണ്ടെ​ന്നും വ്യ​ക്ത​മാ​ക്കി.

ഹ​മ​ദ് രാ​ജാ​വിൽ നി​ന്ന് മ​ഹ​ത്താ​യ അം​ഗീ​കാ​രം ല​ഭി​ച്ച​തിൽ അ​ങ്ങേ​യ​റ്റം അ​ഭി​മാ​ന​മു​ണ്ടെ​ന്ന് ഡോ. ര​വി പി​ള്ള ആ​ദ​രം ഏ​റ്റു​വാ​ങ്ങി​യ​ശേ​ഷം പ​റ​ഞ്ഞു. ആർ.പി ഗ്രൂ​പ്പി​ലെ ഓ​രോ ജീ​വ​ന​ക്കാ​ര​ന്റെ​യും കൂ​ട്ടാ​യ പ്ര​യ​ത്‌​ന​ത്തി​ന്റെ​യും ബെഹ്‌​റി​നി​ലെ ജ​ന​ങ്ങ​ളു​ടെ പി​ന്തു​ണ​യു​ടെ​യും പ്ര​തി​ഫ​ല​ന​മാ​ണ് ഈ അ​വാർഡ്.

ആർ.പി ​ഗ്രൂ​പ്പി​ന്റെ എ​ല്ലാ നേ​ട്ട​ങ്ങ​ളി​ലും നിർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ച ഒ​രു​ല​ക്ഷ​ത്തി​ല​ധി​കം വ​രു​ന്ന പ്രി​യ​പ്പെ​ട്ട ജീ​വ​ന​ക്കാർ​ക്കും അ​വ​രു​ടെ കു​ടും​ബ​ങ്ങൾ​ക്കു​മാ​യി അ​വാർ​ഡ് സ​മർ​പ്പി​ക്കു​ന്നു. ഈ ബ​ഹു​മ​തി എ​ല്ലാ ഇ​ന്ത്യ​ക്കാർ​ക്കും പ്ര​ത്യേ​കി​ച്ച് ഗൾ​ഫ് മേ​ഖ​ല​യു​ടെ വ​ളർ​ച്ച​യ്​ക്കും അ​ഭി​വൃ​ദ്ധി​ക്കും സ​ഹാ​യ​ക​മാ​യ സം​ഭാ​വ​ന​കൾ നൽ​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന പ്ര​വാ​സി​ക​ളാ​യ എ​ല്ലാ​വർ​ക്കും അ​ഭി​മാ​ന​ത്തി​ന് വ​ക നൽ​കു​ന്ന​താ​ണ്. ബെ​ഹ്‌​റി​ന്റെ പു​രോ​ഗ​തി​ക്കും ക്ഷേ​മ​ത്തി​നും വേ​ണ്ടി നി​ര​ന്ത​ര​മാ​യ പ​രി​ശ്ര​മ​ങ്ങൾ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഭ​ര​ണാ​ധി​കാ​രി​കൾ​ക്ക് ആ​ത്മാർ​ത്ഥ​മാ​യ ന​ന്ദി പ്ര​കാ​ശി​പ്പി​ക്കു​ന്നു. രാ​ജാ​വ് ഹ​മ​ദ് ബിൻ ഈ​സ ആൽ ഖ​ലീ​ഫ, കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രിൻ​സ് സൽ​മാൻ ബിൻ ഹ​മ​ദ് ആൽ ഖ​ലീ​ഫ, ശൈ​ഖ് നാ​സർ ബിൻ ഹ​മ​ദ് ആൽ ഖ​ലീ​ഫ,ബാ​പ്‌​കോ എ​നർ​ജീ​സ് ചെ​യർ​മാൻ, ഡ​യ​റ​ക്ടർ ബോർ​ഡ് അം​ഗ​ങ്ങൾ എ​ന്നി​വർ​ക്ക് ന​ന്ദി പ​റ​യു​ന്നു.

ഡോ. ര​വി പി​ള്ള​