കരുനാഗപ്പള്ളി : വൈദ്യുതി ചാർജ്ജ് വർദ്ധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് കരുനാഗപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇലക്ട്രിസിറ്റി ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. പ്രതിഷേധ മാർച്ച് സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.കെ.എ.ജവാദ് അദ്ധ്യക്ഷനായി. കോൺഗ്രസ് നേതാക്കളായ എം.അൻസാർ, കെ.ജി .രവി, ടി.തങ്കച്ചൻ, എൻ.അജയകുമാർ, ബോബൻ ജി.നാഥ്,എ.എ.റഷീദ്,എ.എ. അസീസ്, പി.സോമരാജൻ, പനകുളങ്ങര സുരേഷ്, സുന്ദരേശൻ, തഴവ ബിജു, സജി വൈ.പുത്തൻവീടൻ, എസ്. ജയകുമാർ, മുനമ്പത്ത് ഷിഹാബ്, ബിജു പാഞ്ചജന്യം, ഡി.ചിദംബരൻ, മാരിയത്ത്, മായ സുരേഷ്, ആർ.എസ്.കിരൺ, എന്നിവർ സംസാരിച്ചു.