photo
ചവറ ബ്ലോക്ക് പഞ്ചായത്തിലെ ഭിന്നശേഷിക്കാരായ കുട്ടികൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരിക്കൊപ്പം,

കരുനാഗപ്പള്ളി: ഭിന്നശേഷിക്കാരായ കുട്ടികൾക്ക്‌ ആകാശയാത്രയൊരുക്കി ചവറ ബ്ലോക്ക് പഞ്ചായത്ത്‌. 2023- 24 പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്ക് പരിധിയിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്കും രക്ഷിതാക്കൾക്കും ആണ് ആകാശ യാത്ര ഒരുക്കിയത്. പത്ത് വിദ്യാർത്ഥികൾക്കും രക്ഷിതാക്കളും മെഡിക്കൽ ടീമും നിർവഹണ ഉദ്യോഗസ്ഥരും മോണിറ്ററിംഗ് കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെയുള്ള ടീമാണ് യാത്രയുടെ ഭാഗമായത്. തിരുവനന്തപുരം - കൊച്ചി വിമാനയാത്രയും കൊച്ചിയിൽ നിന്നു സാഗരറാണിയിൽ കടൽയാത്രയും തിരിച്ചു വന്ദേ ഭാരത് ട്രെയിനിൽ കൊല്ലത്തും എത്തിച്ചേർന്ന പാക്കേജ് ആണ് നടപ്പിലാക്കിയത്. ടൂർ ഫ്രണ്ടിന്റെ സഹകരണത്തോടെ ഐ.സി.ഡി.എസ് ചവറ പ്രോജക്ട് ആണ് നിർവഹണം നടത്തിയത്. കൊല്ലം പ്രസ് ക്ലബ്‌ മൈതാനയിൽ നിന്ന് എൻ.കെ. പ്രേമചന്ദ്രൻ എം. പി യാത്ര ഫ്ലാഗ് ഒഫ്‌ ചെയ്തു. ഡോ. സുജിത് വിജയൻ പിള്ള എം.എൽ. എ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സ്വീകരണം നൽകി. ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സന്തോഷ്‌ തുപ്പാശേരി അദ്ധ്യക്ഷനായി. ചടങ്ങിൽ വൈസ് പ്രസിഡന്റ്‌ സോഫിയാ സലാം,സ്ഥിരം സമിതി അദ്ധ്യക്ഷരായ എം.പ്രസന്നൻ ഉണ്ണിത്താൻ, ജോസ് വിമൽരാജ്, നിഷാ സുനീഷ്, ആർ. ജിജി, ജോയ് ആന്റണി, പ്രിയാ ഷിനു, സജി അനിൽ, ബി.ഡി .ഒ പ്രേം ശങ്കർ, ഹെമി എന്നിവർ

പങ്കെടുത്തു.