akshya-

കൊല്ലം: കേരള എൻട്രൻസ് എക്സാമിനറുടെ തെറ്റായ പരാമർശത്തെ ഉത്തരവാക്കി ഇറക്കിയ അക്ഷയ ഡയറക്ടറുടെ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അക്ഷയ സംരംഭകരുടെ സ്വതന്ത്ര സംഘടനയായ ഫോറം ഒഫ് അക്ഷയ സെന്റർ എൻട്രപ്രണേഴ്‌സ് (ഫേസ്) കൊല്ലം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കൊല്ലം ജില്ലാ ഓഫീസ് ഉപരോധിച്ചു. തുടർന്ന് നടന്ന യോഗത്തിന് ജില്ലാ പ്രസിഡന്റ് സജിൻ മാത്യു ജേക്കബ് നേതൃത്വം നൽകി. ജില്ലാ സെക്രട്ടറി പ്രീന മേരി ജോസഫ്, ജില്ലാ സമര സമതി കൺവീനിയർ എസ്. ഷബീർ കാസിം, ജില്ലാ വൈസ് പ്രസിഡന്റ് ഐ. സജീദ്, ശാസ്താംകോട്ട ബ്ലോക്ക് കൺവീനർ ഷമീം, ജയകുമാർ, ചിറ്റുമല ബ്ലോക്ക് കോ ഓർഡിനേറ്റർ എസ്. സുനിത തുടങ്ങിയവർ പങ്കെടുത്തു.