gld-

കൊല്ലം: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷനും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും ജി.എസ്.ടി ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെ നടത്തുന്ന ഗ്രാൻഡ് കേരള കൺസ്യൂമർ ഫെസ്റ്റ് യോഗം ചേർന്നു. 17.5 കിലോ സ്വർണമാണ് ബംബർ സമ്മാനം. ഇത്തവണ ഉപഭോക്താക്കൾക്ക് പോയിന്റ് അടിസ്ഥാനത്തിലാണ് സമ്മാനങ്ങൾ.

യോഗം എ.കെ.ജി.എസ്.എം.എ സംസ്ഥാന ട്രഷററും ജില്ലാ പ്രസിഡന്റുമായ എസ്.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ലീഗൽ അഡ്വൈസർ അഡ്വ. കെ.എ.ദിൽഷാദ് മുഖ്യപ്രഭാഷണം നടത്തി. വയനാട് ദുരിതാശ്വാസ നിധിയിലേക്ക് പത്ത് ലക്ഷം രൂപ സംഭാവന നൽകിയ ജില്ലാ ജനറൽ സെക്രട്ടറി ടി.മിഥിലാജ് ഹാരിസിനെ യോഗം ആദരിച്ചു.

ചർച്ചയിൽ പി.സി.കുര്യാക്കോസ്, എസ്.രാമാനുജം, എസ്.സതീഷ് ആനന്ദ, നജീബ് ചെന്താപ്പൂര്, അഡ്വ. ഹിലാൽ മേത്തർ, പ്രദീപ്, പ്രീമ, എസ്.ഗിരീഷ്, നാഗരാജൻ, ഹരിചന്ദ്ര ബാബു, വിജയ് ചന്ദ്രൻ, സനൽ പരവൂർ, ഷാജഹാൻ, ജി.റഫീഖ് തങ്ങൾ, സ്വാമിനാഥൻ, പ്രദീപ് പ്രിൻസ്, ദീപു ശരവണൻ എന്നിവർ സംസാരിച്ചു.