
കൊട്ടാരക്കര: പുത്തൂർ സിദ്ധാർത്ഥ സെൻട്രൽ സ്കൂളിൽ ഡോ. ഗോകുലം ഗോപകുമാർ അനുസ്മരണം നടത്തി. മിനിമോൾ മെമ്മോറിയൽ ട്രസ്റ്റ് ചെയർപേഴ്സൺ ഗോപിക ഗോപൻ ഉദ്ഘാടനം ചെയ്തു. സിദ്ധാർത്ഥ സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്.സുരേഷ് കുമാർ, പ്രിൻസിപ്പൽ ടി.ടി.കവിത, ട്രസ്റ്റ് മെമ്പർമാരായ കോട്ടാത്തല ശ്രീകുമാർ, ജയൻ എസ്.എൻ പുരം, ശിശുപാലൻ തെങ്ങുവിള എന്നിവർ സംസാരിച്ചു. പുഷ്പാർച്ചനയും പായസ വിതരണവും നടന്നു.