ചാത്തന്നൂർ: പരസ്പര സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും അടിത്തറയിലാവണം കുടുംബങ്ങൾ പുലരേണ്ടതെന്ന് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ പറഞ്ഞു. ചാത്തന്നൂർ കൊച്ചുരാമൻ കോൺട്രാക്ടർ ട്രസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യകൊണ്ട് പ്രബുദ്ധരാകുക, സംഘടനകൊണ്ട് ശക്തരാവുക എന്ന ഗുരുദേവ ദർശനം കുടുംബാംഗങ്ങളിൽ പ്രാവർത്തികമാക്കുന്നതിന് കുടുംബ കൂട്ടായ്മകൾക്ക് കഴിയണം. ദീർഘ ദർശന പാടവമാണ് ശ്രീനാരായണ ഗുരുദേവനെ വ്യത്യസ്തനാക്കുന്നത്. ഇതുപോലൊരു വിശ്വഗുരു മറ്റൊരു രാജ്യത്തും ഇല്ല എന്ന് നമ്മൾ തിരിച്ചറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബാബു പാക്കനാർ അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന കുടുംബാംഗങ്ങളായ പാട്ടത്തിൽ സരോജിനി, മുഞ്ഞിനാട് സുമതിക്കുട്ടി എന്നിവരെ സ്വാമി പൊന്നാട അണിയിച്ച് ആദരിച്ചു. പുഷ്പാസനൻ, സുധീർ സോമരാജ്, ബാലസുന്ദരം, ജയഘോഷ് പട്ടേൽ, ഡോ. കെ.വി. സനൽ കുമാർ, അജിതകുമാരി, സുജികുമാർ, മീന സോമരാജ്, സുനി, സുജാത ഗുരുദാസൻ, ഷൈലജ, ജലജ സുധീശൻ, ബാലാനന്ദൻ, സുനീഷ്, കിഷോർ, വാലന്റീന, മനു, ബീന സോമരാജ്, തട്ടാമല സുരേഷ്, എന്നിവർ സംസാരിച്ചു.