കൊല്ലം: മികച്ച മൃഗക്ഷേമ പ്രവർത്തകർക്കും സംഘടനകൾക്കും സർക്കാർ ഏർപ്പെടുത്തുന്ന പുരസ്കാരത്തിനായി അപേക്ഷ ക്ഷണിച്ചു. 2024 -25 കാലയളവിൽ മികച്ച ജന്തുക്ഷേമ പ്രവർത്തനങ്ങൾ നടത്തിയ വ്യക്തികൾ, സംഘടനകൾ എന്നിവർ പ്രവർത്തന റിപ്പോർട്ട് സഹിതം തേവള്ളി ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ ജനുവരി 2ന് മുമ്പ് അപേക്ഷിക്കണം. 10000 രൂപയാണ് പുരസ്കാരം.
അപേക്ഷ ഫോറം ജില്ലയിലെ എല്ലാ സർക്കാർ മൃഗാശുപത്രികളിലും ലഭിക്കും.