കൊല്ലം : ഇടത് സർക്കാരിന്റെ വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിരെ എഴുകോൺ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ നടന്ന ധർണ കെ.പി.സി.സി സെക്രട്ടറി നടുക്കുന്നിൽ വിജയൻ ഉദ്ഘാടനം ചെയ്തു ബ്ലോക്ക് പ്രസിഡന്റ് കെ. ജയപ്രകാശ് നാരായണൻ അദ്ധ്യക്ഷനായി. ഡി.സി.സി എക്സിക്യുട്ടീവ് അംഗം കെ. മധുലാൽ സ്വാഗതം പറഞ്ഞു. തുടർന്ന് നടന്ന സമ്മേളനത്തിൽ പുലമൺ അജയൻ, സി.ആർ. അനിൽകുമാർ,അഡ്വ.എം.എസ്.അജിത് കുമാർ, മാത്തുണ്ണിതരകൻ, ചാലുക്കോണം അനിൽകുമാർ, കലയപുരം ശിവൻപിള്ള,ബിനു കോശി, എഴുകോൺ രാജ് മോഹൻ, ഷാബുരവീന്ദ്രൻ, രേഖഉല്ലാസ്, സൂസൻ വർഗീസ്,ശ്രീലങ്ക ശ്രീകുമാർ, ആർ ശിവകുമാർ എന്നിവർ സംസാരിച്ചു. വിനായക രാജീവ്, രാജി ലാൽ, മൂഴിക്കോട് സുകുമാരൻ, സുധേശൻ, പ്രസാദ് കാരുവേലിൽ, ഗീതമ്മ , യോഗി ദാസ്, ഡോ. കുഞ്ചാണ്ടി, സത്യപാലൻ, കുട്ടൻപിള്ള, ഷീബ സജി കരീപ്ര, രാധാകൃഷ്ണപിള്ള, രാജു,ജോൺസൺ കരീപ്ര, അബ്ദുൽ ഖാദർ, അലിയാര് കുഞ്ഞ്, രാജു ചരുവിള, രാജൻ കാവൂർ, ബാബു കുഴിമതിക്കാട്, പുഷ്പാംഗതൻ, പ്രിൻസ്, ഷീല കളപ്പില എന്നിവർ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി.